Skip to content

salmanfarisvp/Fablab-Malayalam

Folders and files

NameName
Last commit message
Last commit date

Latest commit

 

History

10 Commits
 
 
 
 
 
 

Repository files navigation

ഫാബ് ലാബ് മലയാളം

എം ഐ ടി (MIT) സെന്റർ ഫോർ ബിറ്റ്‌സ് ആറ്റം തിന്റെ ഭാഗമായ ഡിജിറ്റൽ ഫാബ്രിക്കേഷൻ ആൻഡ് കംപ്യൂട്ടിങ്ങ് മേഖലയിൽ ഉള്ള റിസർച്ച് ലാബുകൾ ആണ് ഫാബിലാബ് , ഏകദേശം മുപ്പത് രാജ്യങ്ങളിലായി ഫാബ് ലാബുകൾ വിനസിച്ചിട്ടുണ്ട്.

കേരളത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിലയിലും ഫാബ് ലാബ് കൾ സജികരിച്ചിട്ടുണ്ട് . അതുപോലെ സ്റ്റാർട്ടപ്പ് മിഷന്റെ നേത്യത്തത്തിൽ കേരളത്തിലെ ഇരുപത് + എൻജിനീറിങ് മിനി-ഫാബിലാബ് കൾ ഒരുക്കിയിട്ടുണ്ട്. ഒരു ഹാർഡ്‌വെയർ പ്രോഡക്റ്റ് പ്രോട്ടോടൈപ്പ്, പ്രോഡക്റ്റ് എം വി പി (MVP) എന്നിവ ഡിജിറ്റൽ ഫാബ്രിക്കേറ്റ് ചെയ്യാൻ ആവശ്യമായ മെഷീൻ , ടൂൾസ് എന്നിവ വളരെ കുറഞ്ഞ നിരക്കിൽ ഫാബിലാബിൽ ലഭ്യമാണ് .

3D പ്രിന്റർ , ലേസർ കട്ടർ , CNC കട്ടർ , PCB മിലിങ് , വിനൈൽ കട്ടർ , സാൻഡ് ബ്ലാസ്റ്റർ , ഫർനെസ് എന്നി മെഷീനും അതുപോലെ സോൾഡറിങ് സ്‌റ്റേഷൻ , DSO , AFG,പവർ സപ്ലൈ യൂണിറ്റി എന്നിവ ഉള്ള ഇലക്ട്രോണിക് വര്കബെഞ്ചഉം ഉണ്ട്. ഫാബിലാബിൽ മെഷീൻ ഉപയോഗിക്കാൻ ആദ്യം fablabkerala.in വെബ്‌സൈറ്റിൽ കയറി മെഷീൻ ബുക്ക് ചെയ്യണം . ഒഴിവാനുസരിച്ച കോളേജ് സ്റ്റുഡിന്റ്സിന് ഫാബ് ലാബ് വിസിറ് ഉണ്ട്.


എങനെ ഫാബ് ലാബ് ഉപയോഗികം?

എല്ലാവർക്കും ഫാബ്‌ലാബ് ഉപയോഗിക്കാവുന്നതാണ്. ആദ്യം ഫാബിലാബ് കേരളയുടെ വെബ്‌സൈറ്റിൽ (fablabkerala.in) രജിസ്റ്റർ ചെയ്യണം എന്നിട്ട് fablabkerala.in എന്ന വെബ്‌സൈറ്റിൽ പോയി മെഷീൻസ് ബുക്ക്‌ ചെയ്യണം , ബുക്ക്‌ ചെയിത സമയത്തിൽ ആണ് നമ്മൾ മഷീൻസ് ഉപയോഗിക്കേണ്ടത് . മഷീൻസ് ലാബിൽ നിന്നും അല്ലാതെയും ബുക്ക്‌ ചെയാം.


3ഡി പ്രിന്റിങ്

3ഡി പ്രിന്റിങ് പ്രവർത്തിക്കുന്നത് അഡിറ്റീവ് സാങ്കേതികവിദ്യയിലാണ്. ആദ്യം ഒരു ലെയർ നിർമിക്കും, ഇതിനു മുകളിൽ അടുത്തത്... ഇപ്രകാരം കൂട്ടിവച്ചു കൂട്ടിവച്ചാണു ത്രിമാനരൂപം നിർമിക്കുക. ഇതാണ് അഡിറ്റീവ് മാനുഫാക്ചറിങ്ങിന്റെ പ്രധാനതത്വം. എൺപതുകളുടെ തുടക്കത്തിൽ ചക്ക് ഹിൽ എന്ന സാങ്കേതികവിദഗ്ധനാണ് ഇതിന്റെ ആദ്യരൂപം നിർമിച്ചത്. സ്റ്റീരിയോ ലിതോഗ്രഫി എന്നായിരുന്നു ആദ്യപേര്. ദ്രാവകങ്ങളിൽനിന്ന് അൾട്രാവയലറ്റ് രശ്മികളുപയോഗിച്ച് ഖരരൂപങ്ങളുണ്ടാക്കുകയായിരുന്നു ഇതിന്റെ രീതി. പതിയെ ഈ മേഖല വളർന്നു. ഫ്യൂസ്ഡ് ഡിപോസിഷൻ മോ‍ഡലിങ് (fused deposition modelling FDM) എന്ന രീതിയാണ് 3ഡി പ്രിന്റിങ്ങിൽ ഇന്നു കൂടുതലായി ഉപയോഗിക്കുന്നത്.

  • FDM എങ്ങനെ?

  • കംപ്യൂട്ടർ എകംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (CAD) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ത്രിമാനരൂപം ഡിസൈൻ ചെയ്യും . ഈ ഡിസൈനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ‘എസ്ടിഎൽ’ ഫയൽ 3ഡി പ്രിന്ററിന്റെ കംപാനിയൻ സോഫ്റ്റ്‌വെയറിലേക്ക് ലോഡ് ചെയ്യും. ഇവയെ സോഫ്റ്റ്‌വെയർ പല 2ഡി ലെയറുകളായി വിഭജിക്കും. എത്ര നേർത്തതാണോ ലെയറുകൾ, അത്ര നിലവാരമുള്ളതായിരിക്കും ത്രിമാനരൂപം. ലെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ ജി–കോഡ‍് എന്ന പ്രത്യേകഫോർമാറ്റിൽ പ്രിന്ററിലേക്കു നൽകും.

  • ഇനിയുള്ള പ്രവർത്തനങ്ങൾ പ്രിന്ററിലാണ് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന പ്രിന്റ്ഹെഡ്, ഇവയെ നിയന്ത്രിക്കുന്ന ഗൈഡുകൾ, ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനം എന്നിവയടങ്ങിയതാണ് പ്രിന്ററുകൾ‌. പ്രിന്റ്ഹെഡ്ഡിൽ എക്സ്ട്രൂഡർ എന്നൊരു ഭാഗമുണ്ട്. ഇതിൽനിന്നു തെർമോപ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിർമാണവസ്തു വെളിയിലേക്കുവരും. പ്രിന്റ്ഹെഡ്ഡിലെ ഒരു നോസിൽ വഴി പ്ലേറ്റിലേക്ക് ഈ വസ്തു വീഴുകയും പലപാളികൾ മേൽക്കുമേൽ കൂട്ടിച്ചേർന്ന് ത്രിമാനരൂപം ഉണ്ടായിവരികയും ചെയ്യും. ഇലക്ട്രോമെക്കാനിക്കൽ സംവിധാനമാണ് പ്രിന്റ്ഹെഡിനെ മുന്നോട്ടും പിന്നോട്ടും നീക്കുന്നത്. ഇവയിൽ സെൻസറുകളും മോട്ടോർ ഡ്രൈവറുമൊക്കെ ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ചാണ് ജി കോഡിൽനിന്നു കൃത്യമായ രൂപം നിർമിക്കുന്നത്. (src: https://www.manoramaonline.com/technology/mpower/2018/07/18/what-is-3d-printing.html#)

3ഡി പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന ചില വസ്തുക്കളാണ് അസെറ്റോനൈട്രൈൽ ബ്യൂട്ടാഡൈൻ സ്റ്റൈറിൻ (ABS), പോളിലാക്റ്റിക് ആസിഡ് (PLA), തെർമോപ്ലാസ്റ്റിക് പോളിയൂറഥേൻ (TPE/TPU), ഹൈ ഇംപാക്ട് പോളിസ്റ്റൈറിൻ (HIPS), നൈലോൺ, കാർബൺ ഫൈബർ, പോളികാർബണേറ്റ്, പോളിവിനൈൽ അസറ്റേറ്റ് (PVA) എന്നിവ.


ഫാബ് ലാബിൽ ultimaker 2+ എന് നമോഡൽ ആണ് ലഭ്യാമായിട്ടുള്ളത് , ഇത് FDM ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്നു, രണ്ടു തരം മെറ്റീരിയൽസാണ് ലാബിൽ കൂടുതൽ ഉപയോഗിക്കാറ് , PLA & ABS . ultimaker മോഡലിന് മണിക്കൂറിന് 35 രൂപയും PLA മെറ്റീരിയലിന് 7.5 രൂപയും ആണ് വില. മെഷീൻസ് ബുക്ക്‌ ചെയ്യുന്നതിന് മുൻപ് slicer സോഫ്റ്റ്‌വെയരിൽ നോക്കിയാൽ പ്രിന്റിംഗ് സമയവും മെറ്റീരിയൽ അളവും അറിയാൻ പറ്റും, ഉദാഹരണം ultimaker 3ഡി പ്രിൻറർ ആണെകിൽ Cura എന്ന സോഫ്റ്റ്‌വെയർ വച്ചു നമ്മുക്ക് എത്ര സമയം മഷീൻസ് ബുക്ക്‌ ചെയ്യണം എന്നും എത്ര മെറ്റീരിയൽ ബുക്ക്‌ ചെയണം എന്നും അറിയാം.

About

മലയാളം ഫാബ് ലാബ് ഗൈഡ്

Resources

License

Stars

Watchers

Forks

Releases

No releases published

Packages

No packages published